സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തും; ഭീഷണിയല്ല മടുത്തിട്ടാണ് ; സരിത

saritha s nair copyതിരു: സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തുമെന്നും രക്ഷിക്കാമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നും സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മാധ്യമങ്ങളോടാണ് പറഞ്ഞു.

അതേസമയം സരിതക്ക് ജാമ്യം ലഭിക്കാനുള്ള രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിച്ചു. സരിതക്ക് ജാമ്യം നേടാന്‍ ലഭ്യമായിട്ടുള്ള പണത്തിന്റെ ശ്രോതസ്സ് എവിടെനിന്നാണെന്ന് സര്‍ക്കാരിന് അറിയാമോ എന്നും കോടാതി സര്‍ക്കാരിനോട് ചോദിച്ചു.

കൂടാതെ സരിത കേസ് ഒതുക്കി തീര്‍ക്കാന്‍ ഉപയോഗിച്ച പണത്തിന്റെ ശ്രേതസ്സ് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിച്ചോ എന്നും സര്‍ക്കാരിന് ഇക്കാര്യം അറിയാമോ എന്നും കോടതി ആരാഞ്ഞു.

സരിതയുട ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. . സോളാര്‍ കേസില്‍ സരിതയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 11 വരെ നീട്ടി. സരിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

 

Share news
error: Content is protected !!
Scroll to Top