കടലക്കറിയില്‍ ഇറച്ചികഷ്ണം; സ്വാമിമാരുടെ പരാതിയില്‍ ഹോട്ടല്‍ പൂട്ടി

download (1)തേഞ്ഞിപ്പലം : അയ്യപ്പ ഭക്തന്‍മാര്‍ക്ക് വിളമ്പിയ കടലക്കറിയില്‍ ഇറച്ചി കഷ്ണം കണ്ട സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി. ഇന്ന് രാവിലെ കാക്കഞ്ചേരി കിന്‍ഫ്രാ ടെക്‌നോപാര്‍ക്കിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് സംഭവം ഉണ്ടായത്.

കണ്ണൂര്‍,പയ്യന്നൂര്‍ സ്വദേശികളായ അയ്യപ്പന്‍മാര്‍ക്ക് കടലക്കറിയില്‍ നിന്നും ഇറച്ചികഷ്ണം ലഭിച്ചത്. ഇവരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥര്‍ സ്ഥലത്തെത്തുകയും ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top