പ്രശസ്ത നടി സുചിത്ര ഗുരുതരാവസ്ഥയില്‍

Suchitra-Senകൊല്‍കത്ത : പ്രശസ്ത ബംഗാളി നടി സുചിത്ര (82) യെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിച്ച് താമസിച്ച് വരികയായിരുന്ന സുചിത്രയെ 23 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം സുചിത്രയുടെ ആരോഗ്യ നിലയില്‍ ഇപ്പോള്‍ പുരോഗതിയുള്ളതായി സുചിത്രയുടെ കൊച്ചുമകളും നടിയുമായ റീമാസെന്‍ അറിയിച്ചു. എന്നാല്‍ സുചിത്ര ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

രാജ്യാന്തരതലത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ് സുചിത്രാസെന്‍. 1952 ല്‍ പുറത്തിറങ്ങിയ ഒരു ബംഗാളി ചിത്രത്തിലൂടെയാണ് സുചിത്ര അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 1955 ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ പ്രകടനത്തിനും ദേശീയ പുരസ്‌കാരം നേടിയിരുന്നു.

1978 ന് ശേഷം അഭിനയ രംഗത്തു നിന്നും വിട പറയുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top