‘ഊമക്കുയില്‍ പാടുമ്പോള്‍’ സിനിമ പ്രകാശനവും പ്രദര്‍ശനവും നടന്നു

unnamed (1)ദോഹ. സെന്‍ച്വറി വിഷ്വല്‍ മീഡിയ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സിദ്ദീഖ്

ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന മലയാള

സിനിമയുടെ ദോഹയിലെ പ്രകാശനവും പ്രദര്‍ശനവും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍

ഓഡിറ്റോറിയത്തില്‍ നടന്നു.

ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍

കിഴിശ്ശേരിക്ക് ആദ്യ സി.ഡി. നല്‍കി പ്രശസ്ത ഹ്യൂമന്‍ റിസോര്‍സസ് കണ്‍സല്‍ട്ടന്റ്

ഡോ. ജസ്റ്റിന്‍ ആന്റണിയാണ് ചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

കലയും സാഹിത്യവും മാനവിക മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്നതും സമൂഹത്തില്‍

നന്മയുടെയും പ്രതീക്ഷയുടേയും കിരണങ്ങള്‍ പരത്തുന്നവയുമാകണമെന്ന് ചടങ്ങില്‍

സംസാരിച്ച ഫ്രന്റ ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍

കിഴിശ്ശേരി അഭിപ്രായപ്പെട്ടു.
രണ്ട് സംസ്ഥാന അവാര്‍ഡുകള്‍, 4 ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍, എ.ടി. അബു

അവാര്‍ഡ്, എ.ടി ഉമ്മര്‍ അവാര്‍ഡ്, നവ കേരള പുരസ് കാര്‍ തുടങ്ങി ചെറുതും

വലുതുമായ നിരവധി പുരസ് കാരങ്ങള്‍ കരസ്ഥമാക്കിയ ഈ ചിത്രം സന്ദേശ

പ്രധാനമാണെന്നതിനാല്‍ ഖത്തറില്‍ തികച്ചും സൗജന്യമായാണ ് വിതരണം

ചെയ്യുന്നതെന്നും സി.ഡി. ആവശ്യമുള്ളവര്‍ 44324853 , 44661213 എന്നീ നമ്പറില്‍

ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ കഥ , തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ച ചിത്രത്തില്‍

നിലമ്പൂര്‍ ആയിഷ, ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

കാനേഷ് പൂനൂരിന്റെ വരികള്‍ എം. ആര്‍. റിസണ്‍ ചിട്ടപ്പെടുത്തി വിധു പ്രതാപ്

ആലപിച്ചതും നൗഷാദ് ഷെരീഫിന്റെ ക്യാമറയും ചിത്രത്തെ

സവിശേഷമാക്കിയിരിക്കുന്നു.
സഞ്ജയ് ചപോല്‍ക്കര്‍, ശറഫുദ്ധീന്‍ തങ്കയത്തില്‍, അഫ ്‌സല്‍ കിളയില്‍, സൈദ്

അലവി അണ്ടേക്കാട്ട്, യൂനുസ് സലീം, ശിഹാബുദ്ധീന്‍, സിയാഹുറഹ്മാന്‍, ഖാജാ

ഹുസൈന്‍, റഫീഖ് മേച്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top