Section

malabari-logo-mobile

കോക്കോ ഫിലിം ഫെസ്റ്റ് വെള്ളിയാഴ്ച മുതൽ കോഴിക്കോട്; 40 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

HIGHLIGHTS : Coco Film Fest from Friday, Kozhikode; About 40 films will be displayed

കോഴിക്കോട് യുനെസ്കോയുടെ സാഹിത്യനഗരമെന്ന ഖ്യാതി ഉയർത്തിപ്പിടിച്ച് കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവംകോക്കോ ഫിലിം ഫെസ്റ്റ്ജനുവരി 5 മുതൽ 11 വരെ നടക്കുംശ്രീ തീയ്യറ്ററിലും ശ്രീ തീയ്യറ്റർ കോമ്പൗണ്ടിലുള്ള വേദി മിനി തിയ്യറ്ററിലുമായിട്ടാണ് നാൽപ്പതോളം സിനിമകൾ പ്രദർശിപ്പിക്കുക. പ്രദർശനം സൗജന്യമാണ്.

കോഴിക്കോട്ടെ സാഹിത്യകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സംഭാവനകളായ മലയാള ചിത്രങ്ങളാണ്പ്രധാനമായും പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽപുരസ്കാരം ലഭിച്ച സിനിമകളും കാണിക്കും.

sameeksha-malabarinews

വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. മേയർബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകൻ ചെലവൂർ വേണുവിനെപരിപാടിയിൽ ആദരിക്കും.

നീലക്കുയിൽ, ഭാർഗവീനിലയം, ഉത്തരായനം, നിർമ്മാല്യം, ഒരു വടക്കൻ വീരഗാഥ, ഓപ്പോൾ, 1921, ഓളവുംതീരവും തുടങ്ങിയ മലയാള സിനിമകൾക്കൊപ്പം ക്ലാര സോള, ക്ലാഷ്, സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക്, ദിജാപ്പനീസ് വൈഫ്, എൻഡ്ലെസ്സ് പോയട്രി തുടങ്ങിയ വിദേശ സിനിമകളും പ്രദർശിപ്പിക്കും. എല്ലാ ദിവസവുംഓപ്പൺ ഫോറം ഉണ്ടായിരിക്കും.

പ്രശസ്ത മലയാള ചലച്ചിത്രങ്ങൾ മികച്ച ദൃശ്യ മികവോടെ തീയ്യറ്ററിൽ ആസ്വദിക്കാനുള്ള അപൂർവഅവസരമാണ്  സാഹിത്യനഗര പ്രഖ്യാപനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ കോക്കോ ഫിലിം ഫെസ്റ്റിലൂടെ ഒരുക്കുന്നത്.

www.kocofilmfest. eventupdates.online എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!