സഹസംവിധായകന്‍ ദീപു ബാലകൃഷ്ണന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

തൃശൂര്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തെക്കേ കുളത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട വെളുത്തേടത്ത് പറമ്പില്‍ ദീപു ബാലകൃഷ്ണന്‍ ( 41 ) ആണ് മരിച്ചത്. രാവിലെ എഴ് മണിയോടെയാണ് സംഭവം. സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

രാവിലെ അഞ്ച് മണിക്ക് വീട്ടില്‍ നിന്ന് കുളിക്കാന്‍ പോയതായിരുന്നു ദീപു. ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവില്‍ വസ്ത്രവും, ചെരിപ്പും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തിയത്.

ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ നേത്യത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ; നിമ്മി. മക്കള്‍; പത്മസൂര്യ, പ്രാര്‍ത്ഥന.

 

Share news
error: Content is protected !!
Scroll to Top