Section

malabari-logo-mobile

പാന്റ്‌സിനുള്ളില്‍ ഒളിപ്പിച്ച് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചതിന് അമേരിക്കന്‍ പൗരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

HIGHLIGHTS : After years, the American citizen was caught for trying to smuggle pythons hidden in his pants

കാനഡയില്‍ നിന്ന് പാന്റ്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ യുഎസ്-കനേഡിയന്‍ അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ചതിന് അമേരിക്കന്‍ പൗരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി.

2018 ജൂലൈ 15 ന് വടക്കന്‍ ന്യൂയോര്‍ക്കിലേക്ക് കാല്‍വിന്‍ ബൗട്ടിസ്റ്റ (36 ബസില്‍ പാമ്പുകളെ ഒളിപ്പിച്ചതായാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നത്തെ കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ബര്‍മീസ് പെരുമ്പാമ്പുകളുടെ ഇറക്കുമതി അന്താരാഷ്ട്ര ഉടമ്പടിയും ഫെഡറല്‍ നിയമവും വഴി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്, ബര്‍മീസ് പെരുമ്പാമ്പുകളെ മനുഷ്യര്‍ക്ക് ഹാനികരമായവ എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫെഡറല്‍ കള്ളക്കടത്ത് കുറ്റത്തിന് ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഈ ആഴ്ച ബൗട്ടിസ്റ്റയെ ഹാജരാക്കി. ഇയാളെ പിന്നീട് വിചാരണയ്ക്കായി വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

sameeksha-malabarinews

കാനഡയില്‍ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്തിയെന്നാരോപിച്ച കാല്‍വിന്‍ ബൗട്ടിസ്റ്റ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി 20 വര്‍ഷം തടവും 250,000 ഡോളര്‍ പിഴശിക്ഷയും ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!