
പ്രാചി നിഗം എന്ന പെണ്‍കുട്ടിയെ ആരും മറന്നുകാണില്ല. ഉത്തര്‍ പ്രദേശില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ 98.5 മാര്‍ക്ക് വാങ്ങി ഒന്നാമതെത്തിയ മിടുക്കി. എന്നാല്‍, അവളെ അഭിനന്ദിക്കുന്നതിന് പകരം പലരും ചെയ്തത് അവളെ പരിഹസിക്കുകയായിരുന്നു. അതിന് കാരണമായിത്തീര്‍ന്നത് അവളുടെ മുഖത്ത് വളര്‍ന്ന രോമങ്ങളും. അവളെ അറിയുകയേ ചെയ്യാത്ത മനുഷ്യരാണ് ആ കുട്ടിയുടെ നേട്ടങ്ങളില്‍ അവളെ അഭിനന്ദിക്കുന്നതിന് പകരം പരിഹാസവുമായി എത്തിയത്.
‘ആ പ്രതികരണങ്ങള്‍ വേദനിപ്പിച്ചു. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഉള്ള ആളുകള്‍ അവര്‍ക്ക് തോന്നിയതെല്ലാം പറയും. ഒന്നിനും അതിനെ തടയാന്‍ സാധിക്കില്ല’ എന്നാണ് ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞത്. ഇപ്പോള്‍ വൈറലാവുന്നത് പ്രാചിയുടെ മറ്റൊരു വീഡിയോയാണ്. വീഡിയോ പങ്കുവച്ചത് അനിഷ് ഭഗത് ആണ്. പ്രാചിക്ക് ഒരു ഗ്ലോ അപ്പ് നല്‍കാനാണ് താന്‍ പോകുന്നത് എന്നാണ് യുവാവ് പറയുന്നത്.
View this post on Instagram
വീഡിയോ കാണുന്ന ഒരാള്‍ പ്രാചിയുടെ മേക്കോവറായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാല്‍, അവസാനവും പ്രാചിയെ അതുപോലെ കാണാം. ‘താന്‍ ഒട്ടും മാറിയിട്ടില്ല’ എന്നാണ് അവള്‍ പറയുന്നത്. പലരും വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കി. അവളെ മാറ്റാന്‍ ശ്രമിക്കാത്തതിന് നന്ദി എന്നാണ് പലരും പറഞ്ഞത്. വീഡിയോയുടെ അവസാനം പ്രാചി പറയുന്നത്, ‘പ്രിയപ്പെട്ട സ്ത്രീകളെ, ഒരിക്കലും തകര്‍ന്നിട്ടില്ലാത്ത ഒന്നിനെ കൂട്ടിയോജിപ്പിക്കാന്‍ നോക്കരുത്’ എന്നാണ്.
പ്രാചിയുടെ ഈ വാക്കുകളെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. വലിയൊരു സന്ദേശമാണ് പ്രാചി സമൂഹത്തിനായി പകര്‍ന്നുനല്‍കിയത് എന്നാണ് ചിലര്‍ പറയുന്നത്. പ്രാചിയുടെ മുഖത്തെ രോമം വിചിത്രമായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ തന്നെ തുടരാം, ആ മിടുക്കി ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കും മറ്റു ചിലര്‍ പറയുന്നു. പ്രാചി രൂപ മാറ്റം വരുത്തിയിരുന്നെങ്കില്‍ സങ്കടമായേനെ, എന്നാല്‍ ഇത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നാണ് മറ്റുചിലല്‍ പറയുന്നത്. എന്തായാലും പ്രാചി വീണ്ടും താരമായിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



