പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

തമിഴ്‌നാട്: കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് ജോലാര്‍പേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തില്‍ താമസിക്കുന്ന മുരളി (27), മുരളിയുടെ അമ്മ ശിവകാമി (55)യുമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തില്‍ പെണ്‍കുഞ്ഞ് പിറന്നതില്‍ മനംനൊന്താണ് ആത്മഹത്യ എന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. ഒരു വര്‍ഷം മുമ്പാണ് ഇന്ദുജയെ വിവാഹം കഴിച്ചത്. ഇവരുടെ മൂത്ത രണ്ട് ആണ്‍ മക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ കാണാന്‍ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടി ജനിച്ചതില്‍ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദര്‍ശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ കോഴിക്കറിയില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ജോലൂര്‍പേട്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വീടിനിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top