കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ധര്‍മടം മണ്ഡലത്തില്‍ പുരോഗമിക്കുന്നു. പെരളശേരി ക്ഷേത്രം മുതല്‍ മൂന്നാംപാലം വരെയാണ് ആദ്യ ഘട്ടത്തില്‍ റോഡ്‌ഷോ. ഇത്തരത്തില്‍ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്‌ഷോ ക്രമീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയോടൊപ്പം റോഡ്‌ഷോയില്‍ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുക്കുന്നുണ്ട്.
റോഡ്‌ഷോ 6.30 ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയില്‍ സമാപിക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




