സ്വന്തം ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത് പരപ്പനങ്ങാടിയിലെ കൊച്ചുമിടുക്കന്‍

പരപ്പനങ്ങാടി: സ്വന്തം ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സിറാജ് എന്ന കൊച്ചുമിടുക്കന്‍. രണ്ട് വര്‍ഷം മുമ്പ് ടി ബി ബാധിതനായതിനെ തുടര്‍ന്ന് ക്ലാസില്‍ പോകാന്‍ കഴിയാതെ ചികിത്സയിലായ സിറാജിന് സര്‍ക്കാരില്‍ നിന്നും അനുവദിച്ച തുകയുടെ ഒരു വിഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പിതാവിനൊപ്പം എത്തിയ സിറാജ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹണി കെ ദാസിനെയും എസ്.ഐ. രാജേന്ദ്രന്‍ നായരെയും തുക എല്‍പ്പിച്ചു. രണ്ടായിരം രൂപയാണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ എത്തി കൈമാറിയത്. സിറാജ് കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ സ്വരുക്കൂടിയ ഒരു ചെറിയ തുക ഇത്തരത്തില്‍ സംഭാവന നല്കിയിരുന്നു.

പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് പുളിക്കലകത്ത് അമ്മാറത്ത് വീട്ടില്‍ മുനീറിന്റെ മകനായ സിറാജ് പരപ്പനങ്ങാടി എ എം യു പി സ്‌കൂള്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കൂലി പണിക്ക് പോയി കുടുംബ ജീവിതം കഴിക്കുന്നയാളാണ് സിറാജിനെ പിതാവ്.
സിറാജിന്റെ വലിയ മനസ്സിന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ വലിയ കൈയടികളോടെ അഭിനന്ദനങ്ങളും, ആശംസകളുമേകി.

Share news
error: Content is protected !!
Scroll to Top