തിരുവനന്തപുരം: മെയ്ദിനത്തില്‍ സന്തോഷ വാര്‍ത്ത സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല. ലോക് ഡൗണിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്ത ദിവസം കടന്നെത്തിയത്. ഇന്ന് ഒമ്പത് പേര്‍ രോഗമുക്തരായി. കണ്ണൂര്‍ നാല്, കാസര്‍ഗോഡ് നാല്, എറണാകുളം ഒന്ന് എന്ന നിലയിലാണ് രോഗമുക്തി നേടിയവര്‍.
21,499 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 27150 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.ഇതില്‍ ലഭ്യമായ 24225 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




