ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗണ്‍ തുടരും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. എന്നാല്‍ സോണ്‍ തിരിച്ച് സാധ്യമായ പല ഇളവുകളും നല്‍കുമെന്നാണ് സൂചന. പൊതുഗതാഗത സംവിധാനങ്ങളായ ഓട്ടോ-ടാക്‌സി, ബസ്സുകള്‍ എന്നിവയുടെ സര്‍വീസുകള്‍ അനുവദിക്കില്ല, സിനിമ തിയേറ്ററുകള്‍ തുറക്കില്ല. ആരാധാനാലയങ്ങളുടെ നിയന്ത്രണം തുടരും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. അന്തര്‍ സംസ്ഥാന ട്രെയിന്‍ വിമാന സര്‍വീസുകള്‍ഉണ്ടായിരിക്കില്ല.ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും നിലവിലെ നിയന്ത്രണം തുടരും.
രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴുമണിവരെ ആളുകള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്.
റെഡ് സോണില്‍ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇളവുകള്‍ ഉണ്ടാവും. 21 ദിവസം കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ സോണിലും ആളുകള്‍ കൂട്ടം കൂടുന്ന എല്ലാ ഇടങ്ങളും നിയന്ത്രിക്കും.
രാഷ്ട്രീയ സാമൂഹ്യ, മതസംഘടനകളുടെ പൊതുപരിപാടികള്‍ അനുവദിക്കില്ല
എന്നാല്‍ ഗ്രീന്‍ സോണിനകത്ത് ബസ്സുകള്‍ക്ക് 50 ശതമാനം ആളുകളുമായി സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്




