Section

malabari-logo-mobile

പ്രതിസന്ധികളില്‍ കൂടെ നിന്നതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; പ്രവാസികള്‍ക്കായി 12 പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : CM thanks for standing by in crisis; Chief Minister Pinarayi Vijayan will announce 12 schemes for expatriates

ദുബായ്: ഈ വര്‍ഷം പ്രവാസികള്‍ക്കായി 12 പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച വൈകുന്നേരം ദുബായില്‍ വെച്ച് നടന്ന നോര്‍ക്ക റൂട്സിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവാസി സംഗമവും സ്വീകരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണത്തെ തുടര്‍ന്ന് ദുബൈ എക്‌സ്‌പോ സന്ദര്‍ശിക്കാനണ് അദ്ദേഹം ദുബൈയില്‍ എത്തിയത്. അമേരിക്കയിലേക്ക് ചികിത്സക്ക് പോയ അദ്ദേഹം മടങ്ങി വരുന്നതിനിടെയാണ് യു എ ഇ സന്ദര്‍ശിച്ചത്.

2018, 2019 വര്‍ഷങ്ങളിലുണ്ടായ വെള്ളപ്പൊക്കവും കൊവിഡ് മഹാമാരിയും ഉള്‍പ്പെടുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ സംസ്ഥാനത്തിനൊപ്പം നിന്നതിന് അദ്ദേഹം നന്ദി പറഞ്ഞു. മലയാളികള്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണക്ക് നന്ദി അറിയിച്ച അദ്ദേഹം കേരളത്തിലേക്ക് നിക്ഷേപം കൊണ്ടു വരുന്ന മലയാളി സംഘടനകളുടെ യോഗങ്ങളിലും പങ്കെടുത്താണ് മടങ്ങിയെത്തിയത്.

sameeksha-malabarinews

മലയാളി പ്രവാസികള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികള്‍ക്കായി 12 പുതിയ പദ്ധിതകള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധിതകള്‍ നിലവിലുള്ള പ്രവാസികള്‍ക്കും കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവര്‍ക്കും പ്രവാസികളായി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും പ്രയോജനപ്പെടുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വരാനിരിക്കുന്ന വാര്‍ഷിക ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

പ്രവാസികള്‍ക്കായി നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എടുത്തുപറഞ്ഞ മുഖ്യമന്ത്രി, അവയില്‍ പലതിന്റെയും സാധ്യത കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. സംസ്ഥാനത്തിന്റെ പുരോഗതിക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് വിജയന്‍ പറഞ്ഞു.

കൊവിഡ് മൂലം മരിച്ച പ്രവാസികളുടെ ബന്ധുക്കള്‍ക്ക് 10,000 രൂപ നല്‍കാന്‍ നടപടിയെടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായിയുടെയും യുഎഇയുടെയും ദ്രുതഗതിയിലുള്ള വികസനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ വളര്‍ച്ച ഉറപ്പാക്കാനും പ്രവാസികള്‍ അവരുടെ ജന്മനാട് സന്ദര്‍ശിക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്ന പോലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനും തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വികസനത്തിന് ഉതകുന്ന നിരവധി കാലോചിത മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ഡിപ്രേം പദ്ധതിയുണ്ട്. കെഎസ്ഐഡിസി വഴി വായ്പ ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി രണ്ട് പ്രാവശ്യം അധികാരത്തില്‍ ഇരുന്നപ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിച്ച അദ്ദേഹം, കേരളത്തിന്റെ പുരോഗതിക്കായി സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അതിന്റെ സാംസ്‌കാരിക അംബാസഡര്‍മാരുമായി തുടരാനും പ്രവാസി സമൂഹത്തോട് അഭ്യര്‍ഥിച്ചു.

പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാ മലയാളികളും ഒറ്റക്കെട്ടായി എല്ലാ ദുരന്തങ്ങളെയും നേരിട്ടതിനാല്‍ ദുരന്തനിവാരണ രംഗത്തും കേരളം മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!