വെട്ടുകേക്ക്

തയ്യാറാക്കിയത് : ശെരീഫ

ആവശ്യമായ സാധനങ്ങൾ:-

മൈദ – 4 കപ്പ്
ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍
പഞ്ചസാര – രണ്ടു കപ്പ്
മുട്ട അടിച്ചത്- മൂന്ന്
പാല്‍ – അര കപ്പ്
നെയ്യ് – ഒരു വലിയ സ്പൂണ്‍
വനില എസ്സന്‍സ് – അര ചെറിയ സ്പൂണ്‍
ഏലയ്ക്ക – അഞ്ച് എണ്ണം പൊടിച്ചത്
ഉപ്പ് – ഒരു നുള്ള്
എണ്ണ- വറുക്കുന്നതിന്

പാകം ചെയ്യുന്ന വിധം;-

മൈദ, ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ച് ഇടയുക. ഇതിലേക്കു പഞ്ചസാര, മുട്ട, പാല്‍ എന്നിവ നന്നായി അടിച്ച ശേഷം നെയ്യ്, വനില എസ്സന്‍സ്, ഏലയ്ക്ക, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇത് ചപ്പാത്തി മാവു കുഴയ്ക്കുന്ന പോലെ കുഴച്ച് ഉരുട്ടി നനഞ്ഞ തുണി കൊണ്ടു മൂടി വയ്ക്കണം.

രണ്ടു മണിക്കൂറിനു ശേഷം മാവ് അരയിഞ്ചു കനത്തില്‍ പരത്തി ഡയമണ്ട് കട്‌സ് ആകൃതിയില്‍ മുറിക്കുക. ഓരോ കഷണത്തിന്റെയും നടുക്കു നിന്ന് ഓരോ മൂലയിലേക്കു പിളര്‍ത്തി എണ്ണയില്‍ വറുത്തു കോരുക.

Share news
error: Content is protected !!
Scroll to Top