Section

malabari-logo-mobile

‘ഒരിക്കലും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല’: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

HIGHLIGHTS : 'Citizenship law will never be implemented in Kerala': CM reiterates stance

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ട്. എന്നാല്‍ അപ്പോഴും ഇപ്പോഴും നാളെയും ആ പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല. ഇത്തരം കാര്യങ്ങളില്‍ പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി സ്വീകരിച്ചവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് യൂത്ത് സെന്റര്‍ ഉദ്ഘാടനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഈ നിലപാട് സംഘപരിവാറാണ് എടുത്തതെന്ന് എല്ലാവര്‍ക്കുമറിയാം. സംഘപരിവാര്‍ ആദ്യനാള്‍തൊട്ട് ഇതെ നിലപാട് ശക്തമായി സ്വീകരിച്ചു വരികയാണ്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് അവര്‍ എപ്പോഴും ഇപ്പോഴും പ്രധാന്യം നല്കുന്നതെന്നും മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കമാണ് അവരുടെ ഭാഗത്ത് നിന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews

രാജ്യം പൗരത്വം മതാടിസ്ഥാനത്തിലല്ലാ ഒരുക്കാലത്തും നടപ്പാക്കുന്നത്. ഏത് മതത്തില്‍പ്പെട്ടുവെന്നത് പൗരത്വം ലഭിക്കുന്നതിനുള്ള ഒരാവകാശമല്ല. അതിനൊരു മാനദണ്ഡവുമല്ല. ആര്‍ക്കും ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശമുണ്ട് അതുപോലെ തന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. ഇതെല്ലാം കൂടിചേര്‍ന്നതാണ് മതനിരപേക്ഷതയുടെ അടിസ്ഥാനം. ഒരുമത വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്താനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍കൊണ്ടു വരികയും അതിനെതിരെ രാജ്യമാകെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ എല്ലാ ഘട്ടത്തിലും ഇടതുസര്‍ക്കാര്‍ വ്യക്തതയുള്ള നിലപാടാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് വര്‍ഗ്ഗീതയുമായി സമരസപ്പെടുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അനുഭവത്തില്‍ നിന്നും പാഠം പഠിക്കാത്തവരാണ് കോണ്‍ഗ്രസ്. നാടിനും സമൂഹത്തിനും വേണ്ടാത്തവരെ കോണ്‍ഗ്രസ് ചേര്‍ത്തുപിടിക്കുന്നു. ഇത് നാടിന് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!