
പ്രശസ്ത സിനിമാ സീരിയൽ നടൻ ജി കെ പിള്ള യുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.
തനതായ അഭിനയ ശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു ജി കെ പിള്ള.
ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിൻറെ അഭിനയജീവിതം ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങൾ മുതൽ ടെലിവിഷൻ സീരിയലുകൾ വരെ വ്യാപിച്ചു നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു .
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




