Section

malabari-logo-mobile

പി.എസ്.സി വഴിയുള്ള നിയമനം സുതാര്യം ; മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം : പി.എസ്.സി നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പിഎസ്സി ലിസ്റ്റ് വരുന്നത് ഒഴിവുകളെക്കാള്‍ അഞ്ചിരട്ടിയാണ്. ...

തിരുവനന്തപുരം : പി.എസ്.സി നിയമനം സുതാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പിഎസ്സി ലിസ്റ്റ് വരുന്നത് ഒഴിവുകളെക്കാള്‍ അഞ്ചിരട്ടിയാണ്. എല്ലാവര്‍ക്കും നിയമനം ഉണ്ടാകുന്നത് അപ്രായോഗികമാണ്. നിയമനത്തിന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഫെബ്രുവരിയില്‍ അവസാനിക്കുന്ന പി.എസ്.സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി.

sameeksha-malabarinews

ഏപ്രില്‍, മേയ് മാസങ്ങളില്‍ വരുന്ന ഒഴിവുകളില്‍ കൂടി അവസരം ലഭിക്കും. 47,000 ത?സ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മാത്രം 1,57,911 പേര്‍ക്ക് നിയമനം നല്‍കി. 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത് 3113 മാത്രം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!