Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 421 പേര്‍ക്ക് രോഗബാധ;318 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്ക് 09 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,501 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,8...

മലപ്പുറം :ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10)421 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

318 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 1,06,544 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 23,874 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,501 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 258 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 126 പേരും 93 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 546 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

sameeksha-malabarinews

കോവിഡ് വ്യാപന സാധ്യതകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ബുധനാഴ്ച (ഫെബ്രുവരി 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 12
ആലങ്കോട്  02
ആലിപ്പറമ്പ്  05
അമരമ്പലം  01
ആനക്കയം  01
അങ്ങാടിപ്പുറം  10
അരീക്കോട്  08
ആതവനാട്  01
ഊരകം 09
ചാലിയാര്‍ 25
ചീക്കോട്  01
ചേലേമ്പ്ര  10
ചെറിയമുണ്ടം  03
ചെറുകാവ്  06
ചോക്കാട് 15
ചുങ്കത്തറ  05
എടക്കര  03
എടപ്പറ്റ 07
എടപ്പാള്‍  02
എടവണ്ണ  05
എടയൂര്‍  02
ഇരിമ്പിളിയം 02
കാലടി  01
കാളികാവ്  03
കല്‍പകഞ്ചേരി  02
കണ്ണമംഗലം 05
കരുളായി  08
കരുവാരക്കുണ്ട്  03
കാവനൂര്‍  04
കീഴാറ്റൂര്‍  01
കീഴുപറമ്പ് 02
കോഡൂര്‍ 01
കൊണ്ടോട്ടി  03
കോട്ടക്കല്‍  06
കുറുവ  01
കുറ്റിപ്പുറം  07
കുഴിമണ്ണ 01
മക്കരപ്പറമ്പ  01
മലപ്പുറം  18
മമ്പാട്  03
മംഗലം 02
മഞ്ചേരി  05
മങ്കട  05
മൂന്നിയൂര്‍  10
മൂര്‍ക്കനാട്  04
മൂത്തേടം  03
മൊറയൂര്‍  03
മുതുവല്ലൂര്‍  07
നന്നമ്പ്ര 05
നന്നംമുക്ക് 01
നെടിയിരുപ്പ് 02
നിലമ്പൂര്‍  12
നിറമരുതൂര്‍ 02
ഒഴൂര്‍  01
പള്ളിക്കല്‍ 05
പാണ്ടിക്കാട്  01
പരപ്പനങ്ങാടി 06
പറപ്പൂര്‍ 06
പെരിന്തല്‍മണ്ണ  05
പെരുവെള്ളൂര്‍  01
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി  05
പൂക്കോട്ടൂര്‍  02
പോരൂര്‍  02
പോത്തുകല്ല് 02
പുലാമന്തോള്‍  07
പുളിക്കല്‍  08
പുറത്തൂര്‍  02
പുഴക്കാട്ടിരി 02
താനാളൂര്‍  04
താനൂര്‍  01
തലക്കാട് 01
തവനൂര്‍  01
തേഞ്ഞിപ്പലം 11
തെന്നല 02
തിരുനാവായ 02
തിരുവാലി 05
തൃപ്രങ്ങോട്  04
തിരൂര്‍  06
തിരൂരങ്ങാടി  04
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി  03
വളവന്നൂര്‍  03
വള്ളിക്കുന്ന്  06
വട്ടംകുളം  01
വാഴക്കാട്  04
വാഴയൂര്‍  02
വഴിക്കടവ്  05
വേങ്ങര  17
വെട്ടം 02
വണ്ടൂര്‍  07

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!