ആന്ധ്രാപ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനോടെ ചുട്ടുകൊന്നു

ആന്ധ്രാപ്രദേശ്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയില്‍ അമര്‍നാഥ് (15) ആണ് കൊല്ലപ്പെട്ടത്. ട്യൂഷനു പോകുമ്പോള്‍ അക്രമികള്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ഗുണ്ടൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാവിലെ ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലാണ് സംഭവം. സൈക്കിളില്‍ ട്യൂഷന് പോകുകയായിരുന്ന അമര്‍നാഥിനെ ചില യുവാക്കള്‍ തടഞ്ഞു നിര്‍ത്തി. കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അമര്‍നാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെങ്കിടേശ്വര റെഡ്ഡിയും(21) സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം 21 കാരന്‍ അമര്‍നാഥിന്റെ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കുടുംബം പറയുന്നു. സഹോദരിയെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി അമര്‍നാഥിന്റെ മുത്തച്ഛന്‍ റെഡ്ഡയയും പറയുന്നു. നിലവില്‍ പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top