HIGHLIGHTS : Clashes in Congress march in Thiruvananthapuram

കല്ലെറിഞ്ഞവരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. യൂത്ത് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
മാര്‍ച്ചിനിടെ പൊലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ കല്ലേറും ഉണ്ടായി. ഇതോടെ പൊലീസ് നടപടി ലാത്തിചാര്‍ജ് അടക്കമുള്ള നടപടികളാരംഭിച്ചു.
