ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും പ്രമുഖ വ്യവസായി എംഎ യൂസഫലിക്കെതിരെ കെഎം ഷാജി

പ്രമുഖ വ്യവസായി എംഎ യൂസഫലിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുസ്ലീംലീഗ് നേതാവ് കെഎം ഷാജി. ബിസിനസിനായി മോദിയേയും യോഗിയേയും തൃപ്തിപ്പെടുത്താന്‍ നടക്കുന്നവര്‍ ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടെന്നായിരുന്നു ഷാജിയുടെ പ്രസംഗം.

ലോക കേരളസഭയെ യുഡിഎഫ് നേതാക്കള്‍ ബഹിഷ്‌ക്കരിച്ച സാഹചര്യത്തെ കുറിച്ച് എംഎ യൂസഫലി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കെഎം ഷാജി ഈ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

യൂസഫലിയെ പേരെടുത്ത് പറയാതയായിരുന്നു കെഎം ഷാജി ഇക്കാര്യം പറഞ്ഞത്

”യോഗിയെ നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ നിങ്ങള്‍ക്ക് ബിസിനസ് വേണം. മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വളര്‍ത്തണം.

ചങ്ങായിയെ, നിങ്ങള്‍ക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങള്‍ക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കോ ബിസിനസുകാര്‍ക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലയ്ക്ക് വാങ്ങാന്‍ വന്നാല്‍ വിവരമറിയും. ഏത് വലിയ സുല്‍ത്താനായാലും വിവരമറിയും.” എന്നായിരുന്നു ഷാജിയുടെ പ്രതികരണം.

 

 

 

 

Share news
error: Content is protected !!
Scroll to Top