Section

malabari-logo-mobile

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ; മേഘാലയയിലും അസമിലും പ്രളയക്കെടുതിയില്‍ 31 മരണം

HIGHLIGHTS : Heavy rains in northeastern states; Floods kill 31 in Meghalaya and Assam

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയില്‍ 31 മരണം. തുടര്‍ച്ചയായ അഞ്ചാംദിനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമാണ്. അസമില്‍ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. 3,000 ഗ്രാമങ്ങള്‍ വെള്ളത്തിലായി. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. 43,338 ഹെക്ടര്‍ വിളകള്‍ നശിച്ചു. നിരവധി റോഡുകള്‍ ഒലിച്ചുപോകുകയും പാലങ്ങള്‍ തകരുകയും ചെയ്തു.

ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകളെ 373 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയേ തുടര്‍ന്ന് മേഘാലയ, അസം, അരുണാച്ചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നാളെ വരെ തുടരും.

sameeksha-malabarinews

പ്രളയ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനല്‍കിയതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!