ട്രാക്ടര്‍ റാലിക്കിടയിലെ സംഘര്‍ഷം; മേധാ പട്കര്‍ ഉള്‍പ്പെടെ 37 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 37 നേതാക്കള്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.മേധാ പട്കര്‍ ,യോഗേന്ദ്ര യാദവ്, ഡോ.ദര്‍ശന്‍പാല്‍, രാകേഷ് ടിക്കായത്ത്, ഭൂട്ടാ സിംഗ്, ഗുര്‍നാം സിംഗ് ചദൂനി, ജെഗീന്ദര്‍ ഉഗ്രഹ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനും പ്രതിപ്പട്ടികയില്‍ ഉണ്ട്. പൊലീസ് നിബന്ധനകള്‍ മറികടന്ന് സംഘര്‍ഷമുണ്ടാക്കിയതിനാണ് കേസ്.

കര്‍ഷക പ്രക്ഷോഭത്തില്‍ നിന്ന് രണ്ടു സംഘടനകള്‍ പിന്മാറി. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് പിന്മാറിയത്. രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ സര്‍ക്കാര്‍ അനുകൂലികളാണെന്നും അവരെ നേരത്തെ ഒഴിവാക്കിയതാണെന്നും സംയുക്ത സമരസമിതി അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •