Section

malabari-logo-mobile

തലസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

HIGHLIGHTS : Clashes during KSU protest march in the capital

തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിനിടയില്‍ സംഘപരിവാര്‍ വല്‍ക്കരണം നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി പറയണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ചാല്‍ ഒന്നിന് പത്തായി തിരിച്ചടിക്കണമെന്നും കെഎസ്‌യു ആഹ്വാനം ചെയ്തു. കറുത്ത ബലൂണുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു.

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം പൊലീസ് ബാരിക്കേഡ് കെഎസ്‌യു പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്‌യു വനിതാ പ്രവര്‍ത്തകര്‍ അടക്കം നിലത്തുവീണു. പിന്നാലെ പൊലീസ് ലാത്തി വീശി. തലക്കടിക്കരുതെന്ന് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചെങ്കിലും പൊലീസ് പ്രവര്‍ത്തകരെ തള്ളി മാറ്റിലാത്തി ചാര്‍ജ്ജിലും നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അധ്യക്ഷന്‍ അലോഷ്യയെ റോഡിലേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കില്‍ പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ അവരെ പുറത്തിറക്കി.

sameeksha-malabarinews

ജലപീരങ്കി പ്രയോഗത്തില്‍ കെഎസ്‌യു പ്രവര്‍ത്തക ആന്‍ സെബാസ്റ്റ്യന് പരിക്കേറ്റു. സമരം തുടങ്ങി അഞ്ച് മിനിറ്റ് കഴിയും മുമ്പ് അതിശക്തമായ രീതിയില്‍ ജലപീരങ്കി പ്രയോഗിച്ചെന്ന് ആന്‍ ആരോപിച്ചുഅഞ്ച് മിനിറ്റ് പോലും മുദ്രാവാക്യം വിളിക്കാന്‍ അനുവദിക്കാതെ പൊലീസ് പ്രതിഷേധം അടിച്ചമര്‍ത്തി. ചെവിയിലേക്കും വയറ്റിലേക്കും മാറി മാറി ജലപീരങ്കി പ്രയോഗിച്ചു. എത്ര പത്മവ്യൂഹം തീര്‍ത്താലും കേരളത്തിലെ പതിനാല് ജില്ലകളില്‍ കെഎസ്‌യു ഉണ്ടാവുമെന്നും ആന്‍ പ്രതികരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!