Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; സുസ്ഥിരതയ്ക്കായുള്ള കണ്ടുപിടിത്തങ്ങള്‍ ആഘോഷിക്കപ്പെടും- ഡോ. പ്രദീപ് തലാപ്പില്‍

HIGHLIGHTS : Calicut University News; Innovations for sustainability will be celebrated - Dr. Pradeep Talap

സുസ്ഥിരതയ്ക്കായുള്ള കണ്ടുപിടിത്തങ്ങള്‍ ആഘോഷിക്കപ്പെടും: ഡോ. പ്രദീപ് തലാപ്പില്‍

സുസ്ഥിര ജീവിതത്തിനായുള്ള കണ്ടുപിടിത്തങ്ങളാണ് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്ന് പത്മശ്രീ ഡോ. പ്രദീപ് തലാപ്പില്‍ പറഞ്ഞു.  ‘ സുസ്ഥിരതയ്ക്കായി ആധുനിക പദാര്‍ഥങ്ങള്‍ ‘ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിഷയങ്ങളില്‍ നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുടിവെള്ള ശുദ്ധീകരണത്തിനായുള്ള കണ്ടെത്തലാണ് ആളുകള്‍ തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. ആളുകള്‍ ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികളെയാണ് ഗവേഷകര്‍ അഭിസംബോധന ചെയ്യേണ്ടത്. അങ്ങനെയുള്ള നേട്ടങ്ങളാണ് കൂടുതല്‍ ആഘോഷിക്കപ്പെടുക എന്നും ഡോ. പ്രദീപ് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നാനോ സയന്‍സ് വകുപ്പ് മേധാവി ഡോ. സിന്ധു അധ്യക്ഷത വഹിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ജപ്പാനിലെ ഹൊക്കൈഡോ സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. വാസുദേവന്‍ ബിജു, തിരുവനന്തപുരം ഐസറിലെ ഡോ. സുരേഷ് ദാസ്, സര്‍വകലാശാലാ കെമിസ്ട്രി പഠനവകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോന്‍, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ഭട്‌നകര്‍ അവാര്‍ഡ് ജേതാക്കള്‍, ഇന്റര്‍നാഷണല്‍ പിയര്‍ റിവ്യൂഡ് ജേര്‍ണലുകളുടെ എഡിറ്റര്‍മാര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ പേപ്പറുകള്‍ക്കും പോസ്റ്ററുകള്‍ക്കും റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയും നേച്ചറും അവാര്‍ഡുകള്‍ നല്‍കും. 23-നാണ് സമാപനം.

ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

വ്യാഴാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ ഡിസംബര്‍ 20 വരെയുള്ള എല്ലാ ബിരുദങ്ങള്‍ക്കും അംഗീകാരം നല്‍കി. 15186 ഡിഗ്രി, 8808 പി.ജി., 36 എം.ഫില്‍., 76 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പൈടയാണിത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

എന്‍.എസ്.എസ് അവാര്‍ഡിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 – 23 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ / കോളേജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വൊളന്‍റിയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. നാമനിര്‍ദേശങ്ങള്‍ പ്രസ്തുത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകള്‍കൊപ്പം പൂരിപ്പിച്ചു നല്‍കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 27. ഫോമുകള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്ക് ഇ. മെയില്‍ നല്‍കിയിട്ടുണ്ടെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ് അറിയിച്ചു.

പരീക്ഷാ അപേക്ഷാ

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (എല്ലാ വിഷയങ്ങളും) മേയ് 2022 സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 180 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പി.ജി. (CBCSS) ഏപ്രില്‍ 2024 റഗുലര്‍ (2021 പ്രവേശനം മാത്രം) പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി 15 വരെയും 180 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. അപേക്ഷികാനുള്ള ലിങ്ക് ജനുവരി 3 മുതല്‍ ലഭ്യമാകും, കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പി.ജി. (CBCSS) നവംബര്‍ 2023 റഗുലര്‍ (2020 പ്രവേശനം മാത്രം) പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2024 ജനുവരി 15 വരെയും 180 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് ജനുവരി 3 മുതല്‍ ലഭ്യമാകും, കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് / ബിസ്സിനസ് എക്കണോമിക്സ് / എക്കണോമെട്രിക്സ് & എം.എസ് സി. മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയന്‍സ് / ഫോറന്‍സിക് സയന്‍സ് / ബയോളജി നവംബര്‍ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (PG-CBCSS – 2020 പ്രവേശനം) പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 180 രൂപ പിഴയോടെ 2024 ജനുവരി 1 വരെയും അപേക്ഷിക്കാം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍ / എസ്.ഡി.ഇ / പ്രൈവറ്റ് രജിസ്ട്രേഷന്‍ – ഒന്നാം സെമസ്റ്റര്‍ യു.ജി. – നവംബര്‍ 2023 (CBCSS-UG) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (2019-2023 പ്രവേശനനം), നവംബര്‍ 2023 (CUCBCSS-UG) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (2018 പ്രവേശനം മാത്രം) പരീക്ഷകള്‍ 2024 ഫെബ്രുവരി 19-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകള്‍ / എസ്.ഡി.ഇ – ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 (PG-CBCSS) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (2020 പ്രവേശനം മുതല്‍), നവംബര്‍ 2023 (PG-SDE-CBCSS) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (2022 & 2023 പ്രവേശനം), നവംബര്‍ 2022 (PG-SDE-CBCSS) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് (2019 മുതല്‍ 2021 വരെ പ്രവേശനം)  പരീക്ഷകള്‍ 2024 ഫെബ്രുവരി 19 – ന് തുടങ്ങും.

സ്പോര്‍ട്സ് / എന്‍.സി.സി. / എന്‍.എസ്.എസ് പ്രാതിനിധ്യം കാരണം മൂന്നാം സെമസ്റ്റര്‍ ബി.കോം. / ബി.ബി.എ. (CBCSS-UG) നവംബര്‍ 2022 റഗുലര്‍ പരീക്ഷ  നഷ്ടമായ വിദ്യാര്‍ഥികള്‍ക്കുള്ള  പ്രത്യേക പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം 2024 ജനുവരി 4-നും, ബി. എ. / ബി. എസ് സി. / ബി.സി.എ. (CBCSS-UG) ജനുവരി 5-നും  തുടങ്ങും. പരീക്ഷാ കേന്ദ്രം :- ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാല.

രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്  ജൂലായ് 2023 റഗുലര്‍ (2022 പ്രവേശനം) / സപ്ലിമെന്‍ററി (2018 പ്രവേശനം), (2019 മുതല്‍ 2021 വരെ പ്രവേശനം) പരീക്ഷകള്‍ 2024 ജനുവരി 22-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിങ്  നവംബര്‍ 2022 (2022 ബാച്ച്) പ്രാക്ടിക്കല്‍ പരീക്ഷ 2024 ജനുവരി 11-ന് തുടങ്ങും. പരീക്ഷ കേന്ദ്രം:- മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, കോഴിക്കോട്.

രണ്ടാം വര്‍ഷ ബി.എച്ച്.എം (2018 പ്രവേശനനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷ 2024 ജനുവരി 5-ന് തുടങ്ങും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി (2022 പ്രവേശനം) CCSS ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം. എസ് സി. ഫിസിക്സ് / ഇലക്ക്ട്രോണിക്ക്സ് / ജിയോഗ്രാഫി / അക്വാകള്‍ച്ചര്‍ അന്‍റ് ഫിഷറീസ് മൈക്രോബയോളജി / ക്ലിനിക്കല്‍ സൈകോളജി /  സൈകോളജി / സുവോളജി / ബയോളജി / കെമിസ്ട്രി ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ക്ട്രോണിക്ക്സ് / ജിയോഗ്രാഫി നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!