കോഴിക്കോട് സംഗീത പരിപാടിക്കിടെ സംഘര്‍ഷം;തിക്കിലും തിരക്കിലും പെട്ട് അമ്പതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബീച്ചില്‍ രാത്രി സംഗീത പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്ക്. ജെഡിറ്റി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയര്‍ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

ടിക്കറ്റ് വെച്ച് നടത്തിയ പരിപാടി കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രകോപിതരായ ആള്‍ക്കൂട്ടം പോലീസിന് നേരെ കൂവി വിളിച്ചും കാലിക്കുപ്പികള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.

ഇതോടെ സദസിലുണ്ടായിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ പരിഭ്രാന്തരായി ഇതിനിടെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്തുകടന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജിലും ഇതെതുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അമ്പതോളം പേര്‍ക്ക് പരിക്കേറ്റത്. രാത്രി രണ്ട് മണിക്കൂറോളം ബീച്ചും പരിസരവും സംഘര്‍ഷഭരിതമായിരുന്നു.

മൂന്ന് ദിവസം നീണ്ടുനിന്ന ‘555 ദി റെയ്‌നിന്‍ ഫെസ്റ്റ് കാര്‍ണിവെല്‍’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കാണികള്‍ക്കുള്ള സീറ്റിംഗ് സൗകര്യം ഒരുക്കിയതിലും അധികം ടിക്കറ്റ് വില്‍പ്പന നടന്നതാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top