അധ്യാപകനെതിരെ കേസ്; പരപ്പനങ്ങാടി പോലീസിനെതിരെ സിപിഐഎം

പരപ്പനങ്ങാടി; പരപ്പനങ്ങാടി പോലീസ് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്നവെന്ന ആരോപണവുമായി സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍കമ്മറ്റി.

കഴിഞ്ഞ ദിവസം ചിത്രകാരനും അദ്ധ്യാപകനുമായ അത്തോളി നാരായണന്‍ മാസ്റ്റര്‍ പെയിന്റിംഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഷയത്തില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. പെയിന്റിംഗ് ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പോലീസില്‍ പരാതി നല്‍കുകയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

സംഘപരിവാറിന്റെ പരാതിയില്‍ പോലീസ് ചിത്രകാരനായ നാരായണന്‍ മാസ്റ്റര്‍ക്കെതിരെ ഹിന്ദുമതത്തെ അവഹേളിച്ചെന്ന് കാണിച്ച് കള്ളക്കേസെടുത്തിരിക്കുകയാണന്നും, കേസെടുത്ത ഉടനെ പോലീസ് നാരായണന്‍ മാസ്റ്ററുടെ വീട് റെയ്ഡ് നടത്തിയതും, വേട്ടയാടിയതും സുപ്രീം കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. സംഘപരിവാറുകാരെ തൃപ്തിപെടുത്താനുള്ള ചില പോലീസ് ഉദ്ധ്യോഗസ്ഥരുടെ നീക്കം ലജ്ജാകരവും അപലപനീയവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഒരു വ്യക്തിയുടെ വീട്ടിലേക്ക് ഒരു സംഘടന മാര്‍ച്ച് നടത്തുന്നത് അസാധാരണ സംഭവമാണ്. അത് തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടു. നാരയണന്‍ മാസ്റ്ററുടെ വീടിന് മുമ്പില്‍ ബാരിക്കേഡുയര്‍ത്തി വീടു വരെ മാര്‍ച്ച് ചെയ്യാനും വീടിന് മുമ്പില്‍ മുദ്രാവാക്യം വിളിക്കാനും, പ്രസംഗിക്കാനുമുള്ള ഒത്താശ ചെയ്ത് കൊടുക്കുകയാണ് പോലീസ് ചെയ്തത്. പോലീസ് നടപടി പൗരസ്വാതന്ത്രത്തിന് വെല്ലുവിളിയാണെന്നും
, നാരായണന്‍ മാസ്റ്റര്‍ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും സംഘപരിവാറുകാര്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സി.പി.ഐ.എം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച വൈകീട്ടാണ് ഹിന്ദുമത ആചാരങ്ങളെയും വിശ്വാസത്തേയും ഹനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ അത്തോളി നാരായണന്‍ മാസ്റ്ററുടെ പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.

Share news
error: Content is protected !!
Scroll to Top