തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് കോച്ചിങ്

വിവിധ തൊഴിലാളി ക്ഷേമബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ദൈർഘ്യം 10 മാസം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്നുള്ള ആശ്രിത സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കാം.

അവസാന തീയതി മെയ് 20. കൂടുതൽ വിവരങ്ങൾക്ക്: kile.kerala.gov.in, 7907099629, 0471-24579966, 0471-2309012.

Share news
error: Content is protected !!
Scroll to Top