Section

malabari-logo-mobile

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ; ഓൺലൈൻ പോർട്ടൽ സജ്ജം

HIGHLIGHTS : Citizenship Act Amendment Rules Soon; Online portal setup

പൗരത്വ നിയമഭേദഗതി ചട്ടങ്ങള്‍ കേന്ദ്രം ഉടന്‍ പുറത്തിറക്കുമെന്ന് വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്മുന്‍പ് ചട്ടങ്ങള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പൗരത്വത്തിന് അപേക്ഷിക്കാനായിഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ സജ്ജമാക്കും. കേന്ദ്രം നിയോഗിക്കുന്ന സമിതിയാണ് രേഖകള്‍ പരിശോധിച്ച്തീരുമാനമെടുക്കുക.

ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31ന് മുൻപ് കുടിയേറിയഹിന്ദുസിഖ്ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണു പൗരത്വത്തിന് പരിഗണിക്കുക. 2019പാസാക്കിയ നിയമത്തിനെതിരെ വൻതോതിൽ പ്രക്ഷോഭം ഉയർന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ്ഉൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.. പൗരത്വം നൽകുന്നതിനായി മതംപരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!