Section

malabari-logo-mobile

അമിത് ഷാക്ക് മറുപടി: കേരളത്തില്‍ പൗരത്വനിയമം നടപ്പിലാക്കില്ല ; മുഖ്യമന്ത്രി

HIGHLIGHTS : pinaray gives-reply to amitsha

കാസര്‍കോട് : കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന കേന്ദ്രനിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് കോവിഡ് കാലത്തിന് ശേഷം പൗരത്വബില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.

വര്‍ഗ്ഗീയമല്ല വികസനമാണ് നാടിനാവിശ്യമെന്ന് പിണറായി വ്യക്തമാക്കി. ആര്‍എസ്എസ് വര്‍ഗീയതയുടെകാര്യത്തില്‍ മുന്നിലാണ്. എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയും വര്‍ഗീയതക്കൊപ്പമാണ്. എന്നാല്‍ എല്‍ഡിഎഫ് മതനിരപേക്ഷതക്കൊപ്പമാണെന്നും പിണറായി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടപ്പിലാക്കിയ വികസനപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
സിപിഐഎം സംസ്ഥാന സക്രട്ടറി എ വിജയരാഘവനാണ് എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ നയിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!