മഞ്ചേരി മെഡിക്കല്‍ കോളജിന് ഡയാലിസ് മെഷീനുകള്‍ കൈമാറി

മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ മൂന്ന് ഡയാലിസ് മെഷീനുകള്‍ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. നന്ദകുമാര്‍ മെഷീനുകള്‍ ഏറ്റുവാങ്ങി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആശുപത്രിയില്‍ രോഗികള്‍ക്കുള്ള കാത്തിരിപ്പുകേന്ദ്രത്തിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. 10 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ചടങ്ങില്‍ അധ്യക്ഷയായി.

വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.ബീന ജോസഫ്, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, അഡ്വ.പ്രേമരാജീവ്, ആര്‍.എം.ഒ ഡോ.ജലീല്‍ വല്ലാഞ്ചിറ, അബ്ദുല്‍ മജീദ് വല്ലാഞ്ചിറ, സലീം മണ്ണിശ്ശേരി, പരിരക്ഷ നഴ്സ് സുജമ്മ എന്നിവര്‍ പങ്കെടുത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •