മഞ്ചേരി : നിയമ പരിധിയില്‍ നിന്ന് സാധാരണക്കാരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും പരമാവധി പരിഹരിക്കാന്‍ പ്രാദേശിക ജന പ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് മഞ്ചേരിയില്‍ സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
ചട്ടങ്ങളും നിയമങ്ങളും പറഞ്ഞ് ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണത പൊതു സമൂഹം അംഗീകരിക്കില്ല. എന്നാല്‍ നിയമ ലംഘനത്തിനുള്ള അവസരമായി ഇതിനെ കണക്കാക്കരുതെന്നും സ്പീക്കര്‍ ഓര്‍മിപ്പിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍, തൊഴിലാളികളുടെ ഭാര്യമാര്‍, മക്കള്‍, ജില്ലാ കമ്മിറ്റി – സബ് കമ്മിറ്റി അംഗങ്ങള്‍, ദിവസ വേതന ജീവനക്കാര്‍ എന്നിവര്‍ക്കായിരുന്നു സ്വീകരണം നല്‍കിയത്.
ജില്ലാ കമ്മിറ്റി അംഗം കെ.രാമദാസ്, ജില്ലാ കമ്മിറ്റി ജൂനിയര്‍ സൂപ്രണ്ട് കെ.സനിജ, സംസ്ഥാന,ജില്ലാ കമ്മിറ്റി അംഗങ്ങളായ വല്ലാഞ്ചിറ അബ്ദുള്‍ മജീദ്, ഇ.കെ ചെറി, പി.എ.ബാവ, എം.നിസാറലി, എന്‍.എകരീം കെ.സുബ്രഹ്‌മണ്യന്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ അഡ്വ.എം.ബി ഫൈസല്‍, എന്‍.വി രാജേഷ് എന്നിവര്‍ സംസാരിച്ചു.




