ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു

choleraആലപ്പുഴ: ആലപ്പുഴയില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചു.തലവടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48)ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇദേഹം തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിശദമായ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. രോഗിയുടെ വീടിന്റെ സമീപത്തെ വീടുകളില്‍ നിന്നും ആരോഗ്യവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top