പ്രസക്തമായ സാമൂഹിക സന്ദേശമടങ്ങിയ ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച,നടന്‍ സിദ്ധാര്‍ത്ഥ് തിരിച്ചുവരവ് നടത്തിയ പ്രശസ്ത തമിഴ് ചിത്രമായ ചിത്ത ഒടിടി റിലീസിനൊരുങ്ങുന്നു. നവംബര്‍ 17 ന് ചിത്രം ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യും. ഹൃദയസ്പര്‍ശിയായ കഥയ്ക്കും ശക്തമായ പ്രകടനത്തിനും പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം, തന്റെ മരുമകളെ സ്വന്തം മകളെപ്പോലെ വളര്‍ത്തുന്ന ഒരാളുടെ കഥയാണ് പറയുന്നത്.
മുഖ്യ കഥാപാത്രമായ ഈശ്വരന്‍ (സിദ്ധാര്‍ത്ഥ്) എട്ടുവയസ്സുള്ള തന്റെ മരുമകള്‍ സുന്ദരിയെ (സഹസ്ര ശ്രീ), സഹോദരിയുടെ മരണശേഷം വളര്‍ത്തുന്നു. സുന്ദരിയാണ് അവന്റെ ലോകം. സുന്ദരിയെ കാണാതാവുമ്പോള്‍ അവളെ കണ്ടെത്താന്‍ സ്വന്തമായി അന്വേഷണം ആരംഭിക്കുന്ന ഈശ്വരന്റെ കഥ പറയുകയാണ് ചിത്ത.




