HIGHLIGHTS : Chiramangalam AUP School started 'Chirag Radio' for children
പരപ്പനങ്ങാടി: ചിറമംഗലം എ യു പി സ്‌കൂളില്‍ ക്ലബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിറാഗ് ഉര്‍ദു ക്ലബ്ബിന്റ നേതൃത്വത്തില്‍ വത്യസ്ഥമായ റേഡിയോ അനുഭവം കുട്ടികള്‍ക് മുന്നില്‍ എത്തിക്കുകയാണ് ചിറാഗ് സ്‌കൂള്‍ റേഡിയോയിലൂടെ. റേഡിയോ ജോക്കിയും, വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റും, സി കെ ക്രിയേറ്റീവ് മാനേജിംഗ് ഡയറക്ടറുമായ ബ്രിജിന്‍ രാജും പരപ്പനങ്ങാടി സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി പുരുഷോത്തമനും ചേര്‍ന്ന് ചിറാഗ് റേഡിയോ സ്‌കൂളിന് സമര്‍പ്പിച്ചു.
ചിറാഗ് സ്‌കൂള്‍ റേഡിയോ ലോഗോ സ്‌കൂള്‍ ലീഡര്‍ നഫീസ ലയാന് കൈമാറിയാണ് റേഡിയോ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് .’പാടാം പറയാം പാടി തകര്‍ക്കാം’ ചിറാഗ് റേഡിയോ 20:23 പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ബ്രിജിന്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തി.രണ്ട് ഘട്ടങ്ങളായാണ് റേഡിയോ പരിപാടി ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും രണ്ടാം ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്കും ചിറാഗ് സ്‌കൂള്‍ റേഡിയോയില്‍ പങ്കെടുക്കാനും പരിപാടികള്‍ ആസ്വദിക്കാനും ചിറാഗ് ഉര്‍ദു ക്ലബ് അവസരം ഒരുക്കുന്നു അതും വീട്ടില്‍ ഇരുന്നു കൊണ്ടു തന്നെ ചിറാഗ് ഉര്‍ദു ക്ലബ് ബ്ലോഗിലൂടെ.

ഉര്‍ദു പഠനത്തില്‍ കുട്ടികളെ മികച്ച നിലവാരത്തില്‍ എത്തിക്കാന്‍ ‘ അദ്‌റക് മിഠായി ‘ ഇഞ്ചി മിഠായി വര്‍ക്ക് ഷീറ്റ് പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി പുരുഷോത്തമനും ചിറമംഗലം എ യു പി സ്‌കൂള്‍ പ്രധാനധ്യാപിക ഗീത കെ യും ചേര്‍ന്ന് പ്രകാശനം ചെയ്തു.ചടങ്ങില്‍ അധ്യാപകരായ ചന്ദ്രന്‍ സി കെ അധ്യക്ഷത വഹിച്ചു പ്രധാനധ്യാപിക ഗീത കെ സ്വാഗതവും മനോജ് പി കെ ആശംസയും, ഉര്‍ദു അധ്യാപകന്‍ അരുണ്‍ എം നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു