Section

malabari-logo-mobile

വിദ്യഭ്യാസ മന്ത്രിയെ കാണാന്‍ കുരുന്നുകളെത്തി: സ്വന്തമായൊരു സ്‌കൂള്‍ കെട്ടിടമെന്ന മോഹവുമായി

HIGHLIGHTS : Children came to meet the Minister of Education: with the dream of owning a school building

അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എത്തിയതോടെ ഒത്തിരി പ്രതീക്ഷയോടെയാണ് നാരായണന്‍ മാഷും കുട്ടികളും മന്ത്രിയെ കാണാന്‍ വേദിയിലെത്തിയത്. തങ്ങളുടെ സ്‌കൂളിന് സ്വന്തമായൊരു കെട്ടിടം വേണം. 93 വര്‍ഷമായി വാടക കെട്ടിടത്തിലാണ് അരീക്കോട് വെസ്റ്റ് ജി.എം.എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

മുന്‍പ് 400 ഓളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളായിരുന്നു ഇത്. സൗകര്യങ്ങള്‍ കുറഞ്ഞതോടെ കുട്ടികളുടെ എണ്ണവും കുറഞ്ഞു. നിലവില്‍ 76 കുട്ടികളും 12 അധ്യാപകരും മാത്രമാണ് ഈ സ്‌കൂളിലുള്ളത്. സ്‌കൂളിന് കെട്ടിടം പണിയാന്‍ ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ കെട്ടിടത്തിനായി ഭൂമി കണ്ടെത്തി ഏറ്റെടുക്കണം.

sameeksha-malabarinews

അരീക്കോട് ഉള്‍കൊള്ളുന്ന പ്രദേശത്തെ ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. ഭൂമി ലഭിക്കുന്ന മുറയ്ക്ക് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി അപേക്ഷിച്ചാല്‍ താമസം ഉണ്ടാകാതെ കെട്ടിടം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അല്‍പ്പനേരം മന്ത്രിയുമായി ചെലവഴിച്ച കുട്ടികളും മാഷും സെല്‍ഫി എടുത്താണ് വേദിയില്‍ നിന്ന് മടങ്ങിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!