കുറ്റിപ്പുറം: ബൈക്ക് മോഷണക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരടക്കം മൂന്നുപേര്‍ പിടിയില്‍. പെരുമ്പടപ്പ് സ്വദേശി പ്രജില്‍ (19), പ്രായപൂര്‍ത്തിയാകാത്ത രണ്ട് പൊന്നാനി സ്വദേശികളെ യുമാണ് കുറ്റിപ്പുറം പൊലീസ് പി ടികൂടിയത്. തിങ്കള്‍ പകല്‍ രണ്ടോടെ പെരിന്തല്‍മണ്ണ സ്വദേശിയായ കുറ്റിപ്പുറം എംഇഎസ് കോളേജ് നാലാംവര്‍ഷ വിദ്യാര്‍ഥി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിട്ട ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. തിരിച്ചെത്തിയ പ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
തു ടര്‍ന്ന് പൊലീസില്‍ പരാതി നല്‍ കി. കുറ്റിപ്പുറം ടൗണ്‍ കേന്ദ്രീകരി ച്ച് ബൈക്ക് മോഷണം പതിവായതോടെ പ്രത്യേക അനേഷക സംഘം രൂപീ കരിച്ച് അനേ ഷണം നട ത്തിവരുന്നു ണ്ട്.
പ്രതികള്‍ സമാനരീതി യില്‍ ഒരുമാസം മുമ്പ് രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചുവെ ന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുറ്റിപ്പുറം എസ്എച്ച്ഒ പി കെ പത്മരാജന്‍, എസ്‌ഐ മാരായ മനോജ്, വിജയകുമാ രന്‍, സിപിഒമാരായ പ്രദീപ്, വി പിന്‍ സേതു, അജി ക്രൈസ്റ്റ്, സു നില്‍ബാബു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂ ടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




