കണ്ണൂര്‍:വീട് കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്ന 17 കാരന്‍ പോലീസ് പിടിയില്‍. കല്ലുമുട്ടിയിലെ വീട്ടില്‍ നിന്ന് ഏപ്രില്‍ 29 നാണ് മോഷണം നടത്തിയത്.
തുടര്‍ന്ന് ഇരിട്ടി പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും മോഷ്ടിച്ച പണവും സ്വര്‍ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനാണ് മോഷ്ടിച്ചതെന്നാണ് പ്രതി പറഞ്ഞത്. പിടിയിലായ കുട്ടിക്കള്ളനെ ജുവനൈയില്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




