Section

malabari-logo-mobile

കുഞ്ഞുങ്ങളുടെ സുരക്ഷ ഏറെ പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണെന്നും ഇതില്‍ ശിശുക്ഷേമസമിതി കാട്ടുന്ന ജാഗ്രതയ്ക്ക് സമൂഹത്തിന്റെയും സര്‍ക്കാര...

കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനമാണെന്നും ഇതില്‍ ശിശുക്ഷേമസമിതി കാട്ടുന്ന ജാഗ്രതയ്ക്ക് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്ത് നവീകരിച്ച അമ്മത്തൊട്ടിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുന്നതിനാണ് ഹൈടെക് അമ്മത്തൊട്ടില്‍ സ്ഥാപിച്ചിരിക്കുന്നത്. നിര്‍ഭാഗ്യാവസ്ഥയില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളില്‍ നല്ല അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളുടെ മാനസികോല്ലാസം വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ സ്ഥാനത്തുനിന്ന് കരുതലും ലാളനയും സ്നേഹവും നല്‍കേണ്ട പ്രധാന ചുമതല ആയമാര്‍ക്കാണ്. അത് ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ, സാമൂഹികനീതിമന്ത്രി കെ.കെ. ശൈലജടീച്ചര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങള്‍ക്കു നല്‍കാനാവുന്ന ഏറ്റവും വലിയ സ്നേഹവും ബഹുമാനവുമാണ് പുതിയ സംവിധാനത്തിലൂടെ ശിശുക്ഷേമസമിതി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, സാമൂഹികനീതി, വനിത-ശിശുവികസനവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, നഗരസഭ കൗണ്‍സിലര്‍ വിദ്യാമോഹന്‍, ശിശുക്ഷേമസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.പി.ദീപക് സ്വാഗതവും ട്രഷറര്‍ ജി.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

സാമൂഹികനീതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം 2002 നവംബര്‍ 14 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടില്‍ പുത്തന്‍ സാങ്കേതിക വിദ്യയോടെ പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സെന്‍സര്‍, ഇന്റര്‍നെറ്റ് എന്നിവ മുഖേന പ്രത്യേക ആപ്പില്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തുടനീളമുള്ള അമ്മത്തൊട്ടിലുകള്‍ സദാസമയവും തലസ്ഥാനത്ത് നിന്ന് വീക്ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. അമ്മത്തൊട്ടിലില്‍ കുട്ടികളെത്തുന്ന സമയത്തു തന്നെ ജില്ലാകളക്ടര്‍, സമിതി അധികൃതര്‍ എന്നിവര്‍ക്ക് സന്ദേശമെത്തും. തൊട്ടിലില്‍ വീഴുന്ന കുട്ടികളുടെ ശാരീരിക അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ വരെ ഈ ആപ്പിലുടെ അധികൃതര്‍ക്ക് സന്ദേശമായി ലഭിക്കും. കുട്ടിയെ തൊട്ടിലില്‍ കിടത്തുന്നവരുടെ കൈകള്‍ മാത്രം കാണത്തക്കവിധമാണ് നിരീക്ഷണക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. കുഞ്ഞിന്റെ തൂക്കം ഉള്‍പ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!