ജപ്പാനെ തകര്‍ത്ത് ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ഖത്തര്‍

അബുദാബി: ഏഷ്യന്‍ ഫുട്‌ബോളിലെ കരുത്തന്‍മാരായ ജപ്പാനെ തോല്‍പ്പിച്ച് ഇത്തവണ ഖത്തര്‍ ഏഷ്യന്‍ കപ്പ് സ്വന്തമാക്കി. നാലുതവണ ഏഷ്യന്‍കപ്പ് കൈപിടിയിലൊതുക്കിയ ജപ്പാനെ 3-1 നാണ് ഖത്തര്‍ മുട്ടുകുത്തിച്ചത്.

ഒന്നാം പുകുതിയില്‍ തന്നെ ഖത്തര്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ എല്ലാ നമ്പറുകളും ഇറക്കി കളത്തില്‍ ആഞ്ഞ് പൊരുതേണ്ടിവന്നു ഒരു ഗോള്‍ സ്വന്തമാക്കാന്‍. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ഖത്തര്‍ താരം അക്രം അഫിഫ് സുന്ദരമായി കൈകാര്യം ചെയ്തതോടെ സ്‌കോര്‍ 3-1 എന്ന നിലയിലായി.
ഇതോടെ ഖത്തര്‍ ഏഷ്യന്‍ കപ്പ് സ്വന്തമാക്കി.

Share news
error: Content is protected !!
Scroll to Top