താനൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗികാതിക്രമണം ; അധ്യാപകന്‍ അറസ്റ്റില്‍

താനൂര്‍; നിരവധി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമണം
നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫാണ് (53) പിടിയിലായത്. നഗരസഭയിലെ െ്രെപമറി വിദ്യാലയത്തിലെ അധ്യാപകനാണ്. ഇയാള്‍ നേരത്തെ രണ്ട് തവണ പോക്‌സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. താനൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്‌ററ് ഉണ്ടായിരിക്കുന്നത്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. ഒന്നിലധികം കുട്ടികളെ ഇയാള്‍ ലൈംഗികാതിക്രമണത്തിന് വിധേയനാക്കിയിതായി സൂചനയുണ്ട്.

ഏഴുവര്‍ഷം മുമ്പ് പരപ്പനങ്ങാടി നെടുവ സ്‌കൂളില്‍ അധ്യാപകനായിരുന്ന സമയത്ത് അമ്പതോളം കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയതന് പരാതി ലഭിച്ചിരുന്നു.അന്ന് വിദ്യഭ്യാസവകുപ്പ് സംഘടനനേതാവായ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമായിരുന്നു. അറസ്റ്റ് വൈകിയതോടെ
രക്ഷിതാക്കളും, ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകളും, പിടിഎയും പക്ഷോഭത്തിനിറങ്ങി. തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top