നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പരിപാടി പിലിക്കോടിന് മുഖ്യമന്ത്രിയുടെ അനുമോദനം

സമ്പൂർണ ഗൃഹ സന്ദർശനം പൂർത്തീകരിച്ചതിനാണ് പുരസ്ക്കാരം

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പരിപാടിയുടെ ഭാഗമായി കർമ സേനാംഗങ്ങൾ മുഴുവൻ വാർഡുകളിലെയും ഗൃഹസന്ദർശനം പൂർത്തീകരിച്ച പിലിക്കോട് ഗ്രാമപഞ്ചായത്തിനെ മുഖ്യമന്ത്രി അനുമോദിച്ചു. ജില്ലാ നിർവ്വഹണ സമിതിയുടെ അനുമോദന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ  കുഞ്ഞിരാമന് സമ്മാനിച്ചു.  പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം ഉദ്ഘാടന വേദിയിലാണ് അനുമോദന ചടങ്ങ് നടന്നത്.എം രാജഗോപാലൻ എംഎൽഎ അധ്യക്ഷതവഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം പി  ഇ ചന്ദ്രശേഖരൻ എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു അബ്രഹാം സിറ്റിസൺ റെസ്പോൺസ്പ്രോഗ്രാം ജില്ലാതല നിർവഹണസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം മനു ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ‘ ടി. നാരായണൻ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. സുബൈദ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി വി ജാനകി  ഉത്തര മേഖലകാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ ടി വനജ ജില്ലാ ഇൻഫർമേഷൻ ഓഫീസറും സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജില്ലാതല നിർവഹണസമിതി കൺവീനറുമായ എം.  മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.

 

പിലിക്കോട് 6959 വീടുകൾ സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി

പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ 18 വാർഡുകളിലെയും ഗൃഹ സന്ദർശനം പൂർത്തീകരിച്ചാണ് മുഖ്യമന്ത്രിയുടെ അനുമോദനം ഏറ്റുവാങ്ങിയത്. കർമ്മ സേനാംഗങ്ങളുടെ നിസ്സ്വാർത്ഥമായ സേവനം കൊണ്ടു മാത്രമാണ് ഈ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചത്. പഞ്ചായത്തിലെ ആകെ 6959വീടുകളിൽ 6959വീടുകളും സന്ദർശിച്ച് റസ്പോൺസ് രേഖപ്പെടുത്തി. ഈ പഠന പരിപാടിയിൽ 69 കർമ്മസേനാ ഗംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡ് മെമ്പർമാരും കർമ്മ സേന അംഗങ്ങളുടെ സഹായത്തിനായി ഉണ്ടായിരുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഓൺലൈൻ യോഗം വഴി ഫീൽഡിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിച്ചു.  കർമ്മസേന അംഗങ്ങളുടെ പ്രവർത്തനങ്ങൾ നിരന്തരം ബന്ധപ്പെട്ട്, ഉണ്ടാകുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കാൻ കഴിഞ്ഞു.

പിലിക്കോട് ഗ്രാമ പഞ്ചായത്ത് ചാർജ്ജ് ഓഫീസർ പഞ്ചായത്ത് അസി: എഞ്ചിനിയർ രമേശൻ കുറുവാട്ട് പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ കെ.രാജേഷ്, മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. കൂടാതെ തൃക്കരിപ്പൂർ മണ്ഡലം ചാർജ്ജ് ഓഫീസർ കെ.വി. സുധാകരൻ, മണ്ഡലം കമ്മറ്റി അംഗം എം.കെ.ഹരിദാസ്, എന്നിവർ നേതൃത്വപരമായ പങ്കു വഹിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് എം. രാജഗോപാലൻ എംഎൽഎ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top