
ഏറെ നാളത്തെ ആവശ്യത്തിനൊടുവില്‍ മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് പ്രഖ്യാപിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. സർവ്വീസ് ഉടൻ തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിന് പുറമെ ബെംഗളൂരുവിനും മുംബൈക്കും ഇടയില്‍ ഒരു പ്രീമിയം ട്രെയിനും ഉടൻ ഓടിത്തുടങ്ങുമെന്നും പുണെ-ബെംഗളൂരു റെയില്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഹാസൻ, മംഗളൂരു എന്നിവിടങ്ങളിലെ വൈദ്യുതീകരണം പൂർത്തിയായിക്കഴിഞ്ഞു. ഒരു ഭാഗം വൈദ്യുതീകരിച്ച് കഴിഞ്ഞാല്‍ നിരവധി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ആ പരിശോധനകള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ സുരക്ഷാ സർട്ടിഫിക്കേഷൻ നടപടികളിലേക്ക് കടക്കും. അതിന് ശേഷം സമയപ്പട്ടിക തയ്യാറാക്കുകയും കർണാടകയുടെ കാർവാർ വരെയുള്ള തീരദേശ മേഖലയെ പൂർണ്ണമായി ഈ സേവനത്തിന്റെ കീഴില്‍ കൊണ്ടുവരികയും ചെയ്യും. സംസ്ഥാന ബജറ്റില്‍ നിന്നുള്ള വിവരങ്ങളും പരിഗണിക്കും’, അശ്വിനി വൈഷ്ണവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




