
പരപ്പനങ്ങാടി : അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജിഎംഎൽപി എസ് പരപ്പനങ്ങാടിയിൽ അങ്ങാടി സ്റ്റുഡൻസ് ലീഗ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഒരു വർഷത്തോളം സ്കൂളിൽ നിന്നും ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുത്ത 30 ഓളം കുട്ടികളാണ് വിവിധ പ്രാദേശിക ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞത്.
സ്കൂൾ പ്രധാന അധ്യാപിക പിജി മിനി ടീച്ചറുടെ യാത്രയപ്പിൻ്റെ ഭാഗമായി സ്നേഹ പൂർവ്വം മിനിടീച്ചർക്ക് ‘ എന്ന അനുബന്ധ പരിപാപാടിയുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചത്. പെൺകുട്ടികൾക്കായി സൗഹൃദ ഫുട്ബോൾ മത്സരവും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഡിവിഷൻ കൗൺസിലർ റസാഖ് തലക്കകത്ത്,പ്രധാന അധ്യാപിക പിജി മിനി ടീച്ചർ,പിടിഎ പ്രസിഡൻറ് കെ ഷാജി,എസ്എംസി ചെയർമാൻ കെ പി ഹസ്ക്കർ ,ഫുട്ബോൾ പരിശീലകൻ നസീർ , സീനിയർ അസിസ്റ്റൻറ് ഷാജു മാസ്റ്റർ ,സ്റ്റാഫ് സെക്രട്ടറി വികെസി കവിത ടീച്ചർ,പ്രദേശത്തെ വിവിധ ക്ലബുകളുടെ ഭാരവാഹികൾ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




