അറ്റ്ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം. എം. രാമചന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തിയായിരുന്നു രാമചന്ദ്രന്‍.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു രാമചന്ദ്രന്‍.

ദുബായിലെ പൊതുവേദികളിലും സാംസ്‌കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു. പാവപ്പെട്ടവര്‍ക്ക് സഹായിയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയിലും ശ്രദ്ധേയനായി. ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അറ്റ്ലസ് രാമചന്ദ്രന്‍ വിടവാങ്ങിയിരിക്കുന്നത് – മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top