ശ്രീനാഥ് ഭാസി നായകനായ ‘നമുക്ക് കോടതിയില്‍ കാണാം’ എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഇപ്പോള്‍ വ്യത്യസ്തമായ പേരിലൂടെ ശ്രദ്ധനേടുകയാണ് ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം.
സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചുവെങ്കിലും നിര്‍മാതാക്കളുടെ സംഘടന താരത്തെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നതും ചിത്രീകരിക്കുന്നതുമായി സിനിമകള്‍ ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
മിശ്ര വിവാഹം കഴിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് ഉണ്ടായശേഷം അവരുടെ കുടുംബങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ പോകുന്ന കഥയാണ് ‘നമുക്ക് കോടതിയില്‍ കാണാം. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമിന്റെ നിര്‍മ്മാണത്തില്‍ എത്തിയ മൈക്കിനു ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. ലാലു അലക്‌സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് നമുക്ക് കോടതിയില്‍ കാണാം. ചിത്രത്തിന്റെ ക്യാമറ മാത്യു പ്രസാദ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍.



