തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. മെഡിക്കല്‍ കോളേജുകളിലെ ഉള്‍പ്പെടെ ആരോഗ്യ വിദഗ്ധര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സര്‍ക്കാര്‍ നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ യോഗം തീരുമാനിക്കും.
പകല്‍ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു.
വെകീട്ട് 5 മണിക്കാണ് മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




