പരപ്പനങ്ങാടി: നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്ന പരപ്പനങ്ങാടിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ആവിശ്യപ്പെട്ട് സിപിഐഎം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഹര്‍ജി നല്‍കി.
നിലവില്‍ പയിനിങ്ങല്‍ ജംഗഷന്‍ മുതല്‍ അഞ്ചപ്പുര മേല്‍പ്പാലം വരയുള്ള തിരക്കേറിയ നഗരഭാഗത്ത് അഞ്ചിടത്താണ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തത്. ഇവിടെ റോഡിനാവിശ്യമായ 12 മീറ്റര്‍ വീതിയില്‍ സ്ഥലം ഇല്ലെന്ന പേരിലാണ് ഇപ്പോള്‍ ഡ്രൈനേജ് പണി പൂര്‍ത്തീകരിക്കാതെ ഇട്ടിരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണവും ഇവിടെ പൂര്‍ത്തീകരിച്ചിട്ടില്ല. കണ്ടെത്തിയ പല കയ്യേറ്റങ്ങളും പൂര്‍ണ്ണമായും ഒഴിപ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സിപിഎം ലോക്കല്‍ കമ്മറ്റിഅംഗം ദേവന്‍ ആലുങ്ങല്‍, സുധീഷ് കെവി, മൃണാള്‍ എന്നിവരുടെ നേതൃത്വത്തില്‍ സിപിഐഎം ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.




