ഡല്‍ഹി: രാജ്യം 75ംാം റിപ്പബ്ലിക് ദിനം ഇക്കുറി ഏറെ പ്രൗഢിയോടെ ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് നടക്കുന്ന ആഘോഷങ്ങളില്‍് നിരവധി പ്രമുഖരെത്തും. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ മുഖ്യതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയ്പൂരിലെത്തിയിട്ടുണ്ട്. ജന്ദര്‍ മന്ദിറിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ടിനെ പ്രധാനമന്ത്രി സ്വീകരിച്ചു.
രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് മാക്രോണിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മാക്രോണ്‍ രാജസ്ഥാനിലെ ജയ്പൂരിലാണ് വിമാനമിറങ്ങിയത്. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ മക്രോണിനെ സ്വീകരിച്ചു. ഇമ്മാനുവേല്‍ മക്രോണ്‍ രാജസ്ഥാനിലെ ആമ്പര്‍ ഫോര്‍ട്ടും ജന്തര്‍ മന്തറും സന്ദര്‍ശിക്കും. കൂടാതെ വൈകിട്ട് ആറിന് ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിലും മക്രോണ്‍ പങ്കെടുക്കും.
പിന്നാലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് തിരിക്കും. നാളെ മക്രോണ്‍ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




